wayanad local

മലയോരത്ത് വരള്‍ച്ച രൂക്ഷം; വിളകള്‍ കരിഞ്ഞുണങ്ങുന്നു

ഇരിക്കൂര്‍: വേനല്‍ കടുത്തതോടെ മലയോരത്ത് വരള്‍ച്ച രൂക്ഷമായി.  അത്യുഷ്ണത്തില്‍ കാര്‍ഷികവിളകളും കരിഞ്ഞുണങ്ങി തുടങ്ങി. പുഴകള്‍ക്ക് പുറമെ വനത്തില്‍നിന്ന് ഉത്ഭവിക്കുന്നത് ഉള്‍പ്പെടെയുള്ള ചെറുതോടുകളും വറ്റിവരണ്ട നിലയിലാണ്. അനിയന്ത്രിത ഖനനസാഹചര്യങ്ങള്‍ മലയോരത്തിന്റെ പരിസ്ഥിതി സന്തുലനത്തെ ബാധിക്കുമെന്ന പ്രകൃതിസ്‌നേഹികളുടെ മുന്നറിയിപ്പും ശരിവയ്ക്കുന്ന വിധത്തിലാണ് മേഖലയില്‍ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും രൂക്ഷമായത്.
വിഷുവിനു വേണ്ടി തയ്യാറാക്കിയ ജൈവ പച്ചക്കറി കൃഷികളെല്ലാം ജലാംശം ലഭിക്കാത്തെ ഉണങ്ങി. ഇതുമൂലം കര്‍ഷകരുടെ ദുരിതം ചെറുതല്ല. ഇരിക്കൂര്‍, കൊളപ്പ, പടിയൂര്‍ പഞ്ചായത്തുകളിലെ പുഴകളും തോടുകളും കുളങ്ങളും അടക്കമുള്ള ജലസ്രോതസ്സുകള്‍ വറ്റി. ഗ്രാമപ്പഞ്ചായത്തുകള്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും നിയമത്തിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി രാപകലില്ലാതെയാണ് മേഖലയില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുടിവെള്ളക്ഷാമം ഉണ്ടായതിനേക്കാള്‍ കൂടുതല്‍ പ്രദേശത്ത് ഇക്കുറി ഇപ്പോള്‍ തന്നെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
Next Story

RELATED STORIES

Share it