മലയോരത്ത് ഡെങ്കിപ്പനി പടരുന്നു
BY fousiya sidheek4 Jun 2017 6:41 AM GMT
fousiya sidheek4 Jun 2017 6:41 AM GMT
കാളികാവ്: മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലായി നൂറിലേറെ പേര്‍ ചികില്‍സയിലാണ്. ദിനേന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. പനിയുടെ വ്യാപനം മുന്നില്‍കണ്ട് ആരോഗ്യ വകുപ്പും ഗ്രാമപ്പഞ്ചായത്തുകളും ചേര്‍ന്ന് കര്‍ശന നടപടികളാരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ കീഴില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത്. കൊതുകു നശീകരണത്തിനും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആരോഗ്യ വകുപ്പിനു പുറമെ ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധസംഘ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ രംഗത്തുണ്ട്. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ഒലക്കേക്കുന്ന്, കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍ പടി അടക്കാക്കുണ്ട് ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി കണ്ടെത്തിയത്. റബര്‍ എസ്‌റ്റേറ്റുകള്‍, കവുങ്ങിന്‍ തോട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിരട്ടകള്‍ കമഴ്ത്തിവയ്ക്കാത്തവര്‍ക്കും പാളകള്‍ അലക്ഷ്യമായി ഇടുന്നവര്‍ക്കുമെതിരേ പിഴയും നിയമ നടപടിയും സ്വീകരിക്കും. നിലവിലെ സാഹചര്യം നേരിടുന്നതിന് എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സഹകരണവും നല്‍കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് പറഞ്ഞു. കാളികാവ് സിഎച്ച്‌സിയില്‍ അധിക ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ നടപടിയായി. ഡെങ്കിയെ നിയന്ത്രിക്കുന്നതിനും ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായി എച്ച്‌ഐമാരായ പി കെ മുഹമ്മദലി, പി അന്‍വര്‍ എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച അഞ്ച്...
8 Nov 2021 1:42 AM GMTസംസ്ഥാനത്ത് ഇന്ന് 7,482 കൊവിഡ് ബാധിതര്‍; 6,448 പേര്‍ക്ക്...
22 Oct 2020 12:52 PM GMTകനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്‍...
29 July 2020 10:09 AM GMTനെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി അനുവദിച്ചു:...
1 Jun 2020 5:35 PM GMTസിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന് അന്തരിച്ചു
13 Nov 2019 5:02 PM GMTരാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത...
24 May 2019 8:32 PM GMT