kozhikode local

മലയോരത്ത് കനത്ത മഴ; വാണിമേല്‍ പുഴ കരകവിഞ്ഞു

വാണിമേല്‍: വിലങ്ങാട് മലയോരത്ത് ഇന്നലെ പെയ്ത കനത്ത മഴയില്‍ വാണിമേല്‍ പുഴ കരകവിഞ്ഞു. കണ്ണൂര്‍, വയനാട് ജില്ലകളൂമായി, അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്നലെ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. കനത്ത മഴയില്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് വാണിമേല്‍ പുഴ കരകവിഞ്ഞത്.
പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തും വായാട്, പാനോം, കണ്ണവം വനമേഖലകളില്‍ ഉണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പുഴയില്‍ വെള്ളം ഉയരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പുഴയുടെ ഇരുകരയിലെയും നിരവധി കൃഷിയും കാര്‍ഷികോല്‍പ്പന്നങ്ങളും മഴയില്‍ ഒഴുകി പോയി. മുന്‍ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമായതിനാല്‍ പുഴയുടെ ഇരുകരയിന്‍ താമസിക്കുന്നവരോടും വിലങ്ങാട്, വായാട്, പാനോം പ്രദേശത്തെ താമസക്കാരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it