palakkad local

മലയോരത്തിന്റെ തെളിനീര്‍: രണ്ടു ലിറ്ററിന്് 20 രൂപ

പാലക്കാട്: നവകേരളം 2018 പ്രദര്‍ശന നഗരിയില്‍  ദാഹിച്ചെത്തുന്നവര്‍ക്ക്് സര്‍ക്കാരിന്റെ കുപ്പിവെള്ളം  ഹില്ലി അക്വാ  നല്‍കാന്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കി. ഒരു ലിറ്ററിന് 15 രൂപ,രണ്ടു ലിറ്ററിന് 20 രൂപ നിരക്കിലാണ് വില്‍പ്പന. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെയ്്  27 വരെ നടക്കുന്ന ‘നവകേരളം2018’ പ്രദര്‍ശനവിപണന മേളയില്‍ 12ാം നമ്പര്‍ സ്റ്റാളിലാണ് കുപ്പിവെള്ളം  ലഭിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകി മലങ്കര അണക്കെട്ടിലെത്തുന്ന തെളിനീരാണ്്് ഹില്ലാ അക്വാ കുപ്പികളില്‍ നിറയുന്നത്്. സാന്റ് ഫില്‍ട്രേഷന്‍, റിവേഴ്‌സ് ഓസ്—മോസിസ് തുടങ്ങിയ വിവിധ ഘട്ടങ്ങള്‍  പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ അത്യാധുനിക നിലവാരമുള്ള പ്ലാന്റില്‍ നിന്നും കരസ്പര്‍ശമേല്‍ക്കാതെയാണ് ഹില്ലി അക്വാ ജനങ്ങളിലേക്കെത്തുന്നത്.100 ശതമാനം ഉപരിതലജലമുപയോഗിച്ച് തികച്ചും മാലിന്യമുക്തവും ആരോഗ്യകരവുമായ കുടിവെള്ളം കുറഞ്ഞ നിരക്കില്‍ ഹില്ലി അക്വ പ്രദാനം ചെയ്യുന്നു. നിര്‍മാണവും വിപണനവും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ സ്വന്തമായി ചെയ്യുന്നതിലൂടെ ഹില്ലി അക്വ ഗുണമേന്മ ഉറപ്പാക്കുന്നു.
Next Story

RELATED STORIES

Share it