kasaragod local

മലയോരം ഭരിക്കാന്‍ നാരികള്‍

കാഞ്ഞങ്ങാട്: മലയോര പഞ്ചായത്തുകളിലെ ഭരണസാരഥ്യത്തില്‍ ഇക്കുറി വനിതാ പ്രാതിനിധ്യമേറി. യുഡിഎഫും ജനകീയ വികസന മുന്നണിയും കൊമ്പുകോര്‍ത്ത ഈസ്റ്റ് എളേരിയില്‍ ഇത്തവണ പ്രസിഡന്റുപദം വനിതയ്ക്കാണ്. എട്ടാം വാര്‍ഡ്(ഏണിച്ചാല്‍) വാര്‍ഡില്‍ നിന്നും വിജയിച്ച ഫിലോമിന ജോണി ആക്കാട്ടിനാണ് പ്രസിഡന്റ് സ്ഥാനമെന്നുറപ്പായി. ഇടതു പക്ഷത്തിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന കോടോം-ബേളൂരില്‍ നാലാം വാര്‍ഡില്‍ നിന്നും വിജയിച്ച സി.കുഞ്ഞിക്കണ്ണനെയാണ് പ്രസിഡന്റു സ്ഥാനത്തേക്കു പ്രധാമായും പരിഗണിക്കുന്നത്. യുഡിഎഫ് നിലനിര്‍ത്തിയ കള്ളാര്‍ പഞ്ചായത്തിലും വനിതാ സാരഥിയാണ്. പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച ത്രേസ്യാമ്മ ജോസഫാണ് ഇവിടെ പ്രസിഡന്റാവുക. യുഡിഎഫില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്ത വെസ്റ്റ് എളേരിയിലും വനിതാ സാരഥിയാണ്. നിന്നും തിരികെപിടിച്ച വെസ്റ്റ് എളേരിയിലെ കമ്മാടം വാര്‍ഡില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റാണ് ഇവര്‍ തിരിച്ചുപിടിച്ചു പ്രസിഡന്റു പദവിയിലേക്കു കയറുന്നത്. ബളാല്‍ പഞ്ചായത്ത് എടത്തോട് ഒന്നാം വാര്‍ഡ് എസ്‌സി-എസ്ടി വിഭാഗത്തില്‍ നിന്നും മല്‍സരിച്ച യുഡിഎഫിലെ എം രാധാമണിയെയാണ് പ്രസിഡന്റു പദവി തേടിയെത്തിയത്. കഴിഞ്ഞ തവണ മലയോര പഞ്ചായത്തുകളില്‍ രണ്ടു വനിതാ സംവരണമുണ്ടായിരുന്നത് ഇത്തവണ നാലായതു ഇവിടുത്ത വനിതാ സാരഥ്യം വര്‍ധിപ്പിച്ചു. അതേസമയം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത പനത്തടി പഞ്ചായത്തില്‍ പ്രസിഡന്റ് ആരാകുമെന്നതു സംബന്ധിച്ച് തീരുമാനമായില്ല.
Next Story

RELATED STORIES

Share it