Kerala

മലയാള സര്‍വകലാശാലയുടെ സ്വനസഞ്ചയം വെബ്‌സൈറ്റില്‍

മലയാള സര്‍വകലാശാലയുടെ  സ്വനസഞ്ചയം വെബ്‌സൈറ്റില്‍
X
Malayalam_Letters-new

തിരൂര്‍: മലയാളത്തിന്റെ ഭാഷാപരമായ പ്രത്യേകതകള്‍ പരിപൂര്‍ണമായി ലോകത്തിനു തുറന്നുകൊടുത്തുകൊണ്ട് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഒരുക്കിയ സ്വനസഞ്ചയം എന്ന ഓണ്‍ലൈന്‍ വിവര വിഭവ കേന്ദ്രം ഇന്ന് മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും.
മലയാള ഭാഷാ ടെക്‌നോളജി കേന്ദ്രം ഉദ്ഘാടനച്ചടങ്ങില്‍ ഭാഷാ വിദഗ്ധനായ വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു. രാഹലോൗ.ശി എന്ന സൈറ്റില്‍ ലോകത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഇനി ഭാഷയുടെ പ്രത്യേകതകള്‍ വായിച്ചെടുക്കാം. മലയാള കംപ്യൂട്ടിങിന്റെ അടിസ്ഥാന ഡോക്യുമെന്റായി മാറുന്ന സൈറ്റില്‍ മലയാളത്തിലെ 51 സ്വനങ്ങളും 926 വാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. വിദേശികളടക്കം ലോകത്തെമ്പാടുമുള്ളവര്‍ക്കു മലയാളം പഠിക്കാന്‍ ഈ സൈറ്റ് പ്രയോജനപ്പെടും.
ഭാഷാശാസ്ത്ര വിഭാഗം മേധാവി ഡോ. എം ശ്രീനാഥന്‍, ടി ബി വേണുഗോപാലപണിക്കര്‍, എന്നിവരുടെ നിര്‍ദേശത്തില്‍ സൈറ്റിന്റെ സാങ്കേതിക ഏകോപനം നിര്‍വഹിച്ചതു കാലിക്കറ്റ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് ഗവേഷക വിദ്യാര്‍ഥികളായ പി വിവേക്, സന്ദേശ് എന്നിവരാണ്. സെന്റര്‍ ഫോര്‍ മലയാളം ടെക്‌നോളജി എന്ന ഹോം പേജില്‍ ഫൊണിറ്റിക്‌സ് ആര്‍ക്കൈവ് ക്ലിക്ക് ചെയ്ത് 51 പേജുകളുള്ള സൈറ്റില്‍ പ്രവേശിക്കാം. [related]
Next Story

RELATED STORIES

Share it