malappuram local

'മലയാള സര്‍വകലാശാലയിലെ നിര്‍ദിഷ്ട പൈതൃകമ്യൂസിയം മാതൃകാപരമാവണം'

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട പൈതൃകമ്യൂസിയം അനന്വയ മാതൃകയാവണമെന്ന് രംഗശാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ശില്‍പശാല അഭിപ്രായപ്പെട്ടു.
നിലവിലുള്ള എല്ലാ മ്യൂസിയങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് അപൂര്‍വ സ്ഥാപനമായി പുതിയ മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ കഴിയണം. ചരിത്രം, പരമ്പരാഗത - ക്ലാസിക് കലാരൂപങ്ങള്‍, ആചാരങ്ങള്‍, കാര്‍ഷിക പാരമ്പര്യം, ചികിത്സാരീതികള്‍, ആയോധനമുറകള്‍, ഗോത്രവര്‍ഗ്ഗ സംസ്‌കൃതി, ഭാഷാഭേദങ്ങള്‍, നാടന്‍ പാട്ടുകള്‍, ലിഖിതങ്ങള്‍, താളിയോലകള്‍, വാസ്തുവിദ്യാ പാരമ്പര്യം, തുടങ്ങി എല്ലാ പൈതൃക സമ്പത്തുക്കളുടെയും ദൃശ്യ-ശ്രാവ്യ ശേഖരം മ്യൂസിയത്തില്‍ ഒരുക്കണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു.
മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഭാഷാഭേദ - പൈതൃക സര്‍വേ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടന്ന ശില്‍പശാലയില്‍ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, എം ആര്‍ രാഘവവാരിയര്‍, ഒ കെ ജോണി, അസീസ് തരുവണ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it