Kollam Local

മലയാള ഭാഷാവാരാഘോഷത്തിന് തുടക്കമായി

കൊല്ലം: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള മലയാള ഭാഷാവാരാഘോഷത്തിന് തുടക്കമായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ പ്രാധാന്യം വര്‍ഷങ്ങള്‍ക്കപ്പുറവും നിലനിര്‍ത്തുന്നതിന് ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുധ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ എസ് ചിത്ര മുഖ്യപ്രഭാഷണം നടത്തി.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം എ റഹിം ശ്രേഷ്ഠ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍ ജെ ഗിരിജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ അബ്ദുല്‍ റഷീദ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം തോമസ്‌കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മല്‍സരത്തില്‍ അരുണ്‍ ബാബു, അജയ്കുമാര്‍ ടി ജി, റോബിന്‍സണ്‍ വൈ ഡി എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
Next Story

RELATED STORIES

Share it