Second edit

മലയാളി സാന്നിധ്യം

അമേരിക്കന്‍ തിരഞ്ഞെടുപ്പ് മലയാളികളെയും ത്രസിപ്പിക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണം വാഷിങ്ടണ്‍ സ്റ്റേറ്റില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രമീള ജയപാല്‍ എന്ന വനിതയാണ്. പ്രമീള എല്ലാ അര്‍ഥത്തിലും മലയാളിയാണ്. തികഞ്ഞ ഫെമിനിസ്റ്റായ പ്രമീള പക്ഷേ, പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീയായ ഹിലരി ക്ലിന്റനെയല്ല പിന്തുണയ്ക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയായ ബര്‍ണി സാന്‍ഡേഴ്‌സനെയാണ്.
അതിനു കാരണവുമുണ്ട്. ഹിലരി സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നതൊക്കെ ശരിതന്നെ. പക്ഷേ, അതല്ലല്ലോ പ്രധാനം എന്ന് പ്രമീള പറയുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ഇറാഖ് യുദ്ധത്തിനെതിരായും ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ അവര്‍ പറയുന്നത് ലിംഗനീതി, വംശീയത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സാന്‍ഡേഴ്‌സന്റേതാണു ശരിയായ നിലപാട് എന്നാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഇടത്തോട്ട് കൊണ്ടുപോവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
പ്രമീള അമേരിക്കന്‍ രാഷ്ട്രീയത്തില്‍ താരമായിക്കഴിഞ്ഞു. സ്ത്രീകള്‍ താരതമ്യേന അഴിമതിയില്‍നിന്ന് അകന്നുനില്‍ക്കുന്നു എന്ന വിശ്വാസവും അവരുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന അര്‍ജന്റീനയിലെ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീനാ കിര്‍ഷ്‌നറും ബ്രസീലിലെ ദില്‍മാ റൂസെഫുമെല്ലാം അതിന് അപവാദങ്ങളായി ജനങ്ങള്‍ക്കുമുമ്പാകെയുണ്ടെങ്കിലും.
Next Story

RELATED STORIES

Share it