Flash News

മലയാളി വിമാന യാത്രക്കിടെ മരിച്ചു

ഷാര്‍ജ:  വിമാന യാത്രക്കിടെ ഹൃദയാഘാതം കാരണം മലയാളി വൃദ്ധ മരിച്ചു. കോട്ടയം കല്ലുപാലത്തിങ്കല്‍ സ്വദേശിയും തമിഴ്‌നാട് വാട്ടര്‍ ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയറുമായ എബ്രഹാം തോമസിന്റെ ഭാര്യ ലീല എബ്രഹാം (70) ആണ് ഷാര്‍ജ-കോയമ്പത്തൂര്‍ വിമാന യാത്രക്കിടെ മരിച്ചത്. യു.എ.ഇ.യിലുള്ള മകനെ കണ്ട് മടങ്ങുന്നതിനിടെ എയര്‍ അറേബ്യ വിമാനത്തില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഗോവ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it