Flash News

മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു



തിരുവനന്തപുരം: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് ക്രൂരമായ മര്‍ദനമേറ്റ മലയാളി വിദ്യാര്‍ഥിക്ക് പിന്തുണ അഭ്യര്‍ഥിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്ക് കത്തയച്ചു. മലപ്പുറം സ്വദേശിയും എയ്‌റോസ്‌പേസ് പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ആര്‍ സൂരജിനാണ് കഴിഞ്ഞദിവസം ആക്രമികളുടെ മര്‍ദനമേറ്റത്. സൂരജിന്റെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. എന്നാല്‍ സൂരജിനെ മര്‍ദിച്ചവര്‍ തന്നെ ഇയാള്‍ക്കെതിരേ പരാതി നല്‍കി നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. ഇതിനെതിരേ സൂരജിന് ചികില്‍സ, നിയമസഹായം അഭ്യര്‍ഥിച്ചാണ് സ്പീക്കര്‍ കത്തയച്ചിരിക്കുന്നത്. കൂടാതെ, തമിഴ്‌നാട് സ്പീക്കര്‍ക്കും ഡിജിപിക്കും കത്തുനല്‍കിയിട്ടുണ്ട്. അതേസമയം, സൂരജ് നുങ്കമ്പാങ്കം ശങ്കര നേത്രാലയത്തി ല്‍ ചികില്‍സയിലാണ്. ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനാണ് സൂരജ്.
Next Story

RELATED STORIES

Share it