മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം
BY fousiya sidheek8 Jun 2017 5:53 AM GMT
fousiya sidheek8 Jun 2017 5:53 AM GMT
അഹമ്മദാബാദ്: നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘റാലി ഫോര്‍ വാലിയാത്രയില് പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു പോയ വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം. തൃശൂര്‍ മുണ്ടൂരിലെ സല്-സബീല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, ഹാഷിം രിഫാഈ, മുഹമ്മദ് കാമില്‍, അദീന സുന്ദര്‍, കൃഷ്ണ മുഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനബയുടെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോയ സ്കൂള്‍ കുട്ടികളെ പോലിസ് രണ്ടുതവണ മര്‍ദിച്ചു. കസ്റ്റഡിയില്‍ എടുത്ത് പോലിസ് ബസ്സില്‍ കയറ്റിയ കുട്ടികളെ ബസില്‍നിന്ന് വീണ്ടും മര്‍ദിച്ചതായി സ്കൂള്‍ മാനേജര്‍ പി ടി മുഹമ്മദ് ഹുസൈന് പറഞ്ഞു. റാലിക്ക് നേരെ ഗുജറാത്ത് പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT