malappuram local

മലയാളി യുവാവിന് ഫിലിപ്പീന്‍സ് വധു



പുത്തനത്താണി: മലയാളി യുവാവിന് വധുവായി ഫിലിപ്പൈന്‍സ് യുവതി. കന്മനം കരുവാത്തുകുന്ന് കണ്ട്രാംപള്ളി പരേതനായ പ്രകാശന്റെയും സുശീലയുടെയും മകനായ പ്രജീഷാണ് ഫിലിൈപ്പന്‍സ് മനില സ്വദേശിയായ ജൂവിയെ താലികെട്ടിയത്. മൂന്നര വ4ഷം നീണ്ട പ്രണയ സാഫല്യത്തിനൊടുവിലാണ് ഇരുവരും ഇന്നലെ രാവിലെ 10നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വിവാഹിതരായത്. പുല്ലൂര്‍ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തികച്ചും കേരളീയ രീതിയിലായിരുന്നു വിവാഹം. എട്ട് വര്‍ഷമായി മസ്‌കറ്റില്‍ ട്രാവല്‍ ആന്റ് ടൂറിസം സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന പ്രജീഷ് അവിടെ വച്ചാണ് ജൂവിയുമായി പരിചയത്തിലാവുന്നത്. ജൂവി പ്രജീഷിന്റെ ഓഫിസിന്റെയടുത്തു തന്നെയുള്ള ഒരു ബ്യൂട്ടിപാര്‍ലറില്‍  മാനേജറാണ്. മൂന്നര വര്‍ഷത്തെ ആത്മാര്‍ഥ പ്രണയത്തിനുശേഷമായിരുന്നു ഇരു കുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ ഇരുവരും വിവാഹിതരായത്. വിവാഹത്തിനുമുമ്പ് പ്രജീഷ് ഫിലിപ്പൈന്‍സിലെത്തി ജൂവിയുടെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഈ മാസം അവസാനത്തോടെ ഇരുവരും മസ്‌കറ്റിലേക്ക് തന്നെ തിരിച്ചുപോവും.
Next Story

RELATED STORIES

Share it