മലയാളി യുവാവിനെ മര്‍ദ്ദിച്ച സംഭവം കുറ്റക്കാരെ രക്ഷിക്കാന്‍ പോലിസ് നീക്കം

7മുംബൈ: പാകിസ്താനി എന്നാരോപിച്ച് ചാവക്കാട് സ്വദേശി ആസിഫിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ മുംബൈ പോലിസിന്റ നീക്കം. പോലിസിലെ ചിലരും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഇതിനായി ഗൂഡാലോചനകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആസിഫിന്റെ ബന്ധുക്കള്‍ മുംബൈ പോലിസ് കമ്മീഷണറെയും ഡിസിപിയെയും കണ്ടെങ്കിലും പോലിസുകാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ചികില്‍സയിലിരിക്കുന്ന ബാബ ഹോസ്പിറ്റലിലെ ഡോക്ടറെ ആസിഫ് കയ്യേറ്റം ചെയ്തുവെന്നും മൊബൈല്‍ പിടിച്ചുവാങ്ങി അസഭ്യം പറഞ്ഞെന്നും കാണിച്ച് പരാതി നല്‍കിച്ചിരിക്കുകയാണ് പോലിസ്. യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ ബാന്ദ്രപോലിസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്ന് നിരവധി ഭീഷണി ഫോണ്‍കോളുകള്‍ ആസിഫിന്റെ സുഹൃത്ത് ഡാനിഷിന്റെ മൊബൈലിലേക്ക് വരുന്നുണ്ട്. ബിജെപി നേതാവ് ഷൈന എന്‍ സി പോലിസുകാരെ സംരക്ഷിക്കുന്ന തരത്തില്‍ ചാനലില്‍ പ്രസ്താവന നടത്തിയതും വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ ആരാഞ്ഞു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു. കുറ്റവാളികള്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it