Flash News

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നദിയില്‍ വീണ് മരിച്ചു



ചെന്നൈ: അഡയാര്‍ നദിയില്‍ കാല്‍വഴുതി വീണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മരിച്ചു. സി പി പ്രദീപ്കുമാര്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അണ വരമ്പിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി നദിയില്‍ വീഴുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദ സ്റ്റേറ്റ് മാന്‍ എന്നീ പത്രങ്ങളില്‍ സ്‌പോര്‍ട്‌സ് ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതു വര്‍ഷക്കാലമായി പത്രപ്രവര്‍ത്തനരംഗത്തുണ്ട്. രണ്ടുമാസമായി ചെന്നൈ നഗരത്തിലെ ഇംഗ്ലീഷ് സായാഹ്ന പത്രത്തില്‍ സ്‌പോര്‍ട്‌സ് ഡെസ്‌ക് കൈകാര്യം ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it