Cricket

മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
X
karun nair

[related] കര്‍ണാടകയില്‍ താമസിക്കുന്ന മലയാളിയായ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ്ടീമില്‍ അംഗമായി. സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ് കരുണ്‍ ഇടം പിടിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് കരുണിന് നേട്ടമായത്. ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമാണ് കരുണ്‍. റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനും ബൗളറുമായി മികച്ച പ്രകടനമാണ് കരുണ്‍ കാഴ്ചപെച്ചത്.
സിംബാബ്വേയ്‌ക്കെതിരെയുള്ള ഏകദിന, ട്വന്റി20 പതിനാറംഗ സംഘത്തില്‍ കൂടുതലും പുതുമുഖങ്ങളാണ്. വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ചെതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് സാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് ടീമില്‍ ഉള്ളത്.
Next Story

RELATED STORIES

Share it