മലയാളികളെ മതംമാറ്റി വിദേശത്തേക്ക് കടത്തിയെന്ന കേസ്: വിചാരണ പൂര്‍ത്തിയായി

മലയാളികളെ മതംമാറ്റി വിദേശത്തേക്ക് കടത്തിയെന്ന കേസ്: വിചാരണ പൂര്‍ത്തിയായി
X
കൊച്ചി: മലയാളി യുവാക്കളെ മതംമാറ്റി വിദേശത്തേക്കു കടത്തിയെന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് മുഖ്യപ്രതിയായ ഈ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ഈ മാസം 24ന് വിധിപറഞ്ഞേക്കും.


കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്. കേരള പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്കു കടത്തിയെന്ന  കുറ്റംചുമത്തിയാണ് എന്‍ഐഎ 2016ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ ഒന്നാംപ്രതി അബ്ദുല്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്താനിലാണ്. 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചു. 50 തൊണ്ടിസാധനങ്ങളും പരിശോധിച്ചു.
വിചാരണ നേരിട്ട പ്രതി യാസ്മിന്‍ മകനോടൊപ്പം അഫ്ഗാനിസ്താനിലേക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ 2016 ജൂലൈ 30നാണു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ എന്‍ഐഎ ശ്രമം തുടരുകയാണ്. കേസിലെ പല പ്രതികളും ഐഎസിന് വേണ്ടിയുള്ള സായുധപോരാട്ടത്തില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. സമാന സ്വഭാവമുള്ള ആറു കേസുകളിലാണ് എന്‍ഐഎ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it