Gulf

മലയാളികളുടെ സംസ്‌കാരിക പ്രവര്‍ത്തനം അനുകരണീയം: അഹമ്മദ് അല്‍ മുല്ല

മലയാളികളുടെ സംസ്‌കാരിക പ്രവര്‍ത്തനം അനുകരണീയം: അഹമ്മദ് അല്‍ മുല്ല
X

ദമ്മാം: കേരളീയരുടെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് സൗദി അറേബ്യന്‍ സോസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് മാനേജര്‍ അഹമ്മദ് എം അല്‍ മുല്ല അഭിപ്രായപ്പെട്ടു. സൗദി അറേബ്യയും കേരളവുമായുള്ള സാംസ്‌കാരിക ബന്ധം കുറച്ചുകൂടി ഊഷ്മളമാക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച സ്‌കോളര്‍ഷിപ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് പവനന്‍ മൂലക്കീല്‍ അധ്യക്ഷത വഹിച്ചു. സൗദിയിലും നാട്ടിലുമായി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ച 209 കുട്ടികളെയാണ് സ്‌കോളര്‍ഷിപ് നല്‍കി ആദരിച്ചത്. ജനറല്‍ സെക്രട്ടറി എം എം നഈം, കേരളാ പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, കേന്ദ്ര വനിതാ വേദി കണ്‍വീനര്‍ സുഷമ റെജി, ബിജു കല്ലുമല (ഒഐസിസി), ആലിക്കുട്ടി ഒളവട്ടൂര്‍ (കെഎംസിസി), ബെന്‍സി മോഹന്‍ (നവയുഗം), മനേഷ് പുല്ലുവഴി, സുധീഷ് തൃപ്രയാര്‍ സംസാരിച്ചു. കൃഷ്ണകുമാര്‍, പ്രസന്നന്‍ പന്തളം, ബഷീര്‍ മേച്ചേരി, നിധീഷ് മുത്തമ്പലം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it