മലയാളികളുടെ മോചനം; ചെലവിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന തര്‍ക്കം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ നിന്നു മലയാളികളടക്കമുള്ളവരെ തിരികെ എത്തിച്ച വിഷയത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും തമ്മില്‍ വാക്‌പോര്. ലിബിയയില്‍ നിന്ന് 29 ഇന്ത്യക്കാരാണു തിരികെ എത്തിയത്.
അതില്‍ പെട്ട 16 മലയാളികള്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. ഇവരുടെ യാത്രാച്ചെലവ് കേരളമാണു വഹിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ നാം ഇറാഖ്, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു തിരികെ എത്തിച്ചിട്ടുണ്ടെന്നാണ് സുഷമ പറഞ്ഞത്. ഇതിന്റെയൊക്കെ ചെലവ് വഹിച്ചതാരാണ്? സുഷമ ട്വിറ്ററിലൂടെ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു. '
താങ്കള്‍ പറയുന്നത് 29 പേരെ ലിബിയയില്‍ നിന്നു രക്ഷപ്പെടുത്തി എന്നാണ്' താങ്കളാണ് ഈ സംവാദത്തിനു തുടക്കമിട്ടത്. ആരാണ് ചെലവ് വഹിച്ചത്? ഞാനല്ല.
നാമിതു ചെയ്യുന്നത് രാജ്യത്തെ പൗരന്‍മാരോടുള്ള കടമയുടെ ഭാഗമായാണ് സുഷമ പറഞ്ഞു. എയിംസില്‍ ചികില്‍സയിലാണ് സുഷമ.
Next Story

RELATED STORIES

Share it