മലയാളരത്‌നം അവാര്‍ഡ് ഒഎന്‍വി കുറുപ്പിന്

തിരുവനന്തപുരം:ഫിലിം ഹൈഡന്‍സ് സൊസൈറ്റിയുടെ 2014ലെ മലയാളരത്‌നം അവാര്‍ഡിന് കവി ഒ എന്‍ വി കുറുപ്പ് അര്‍ഹനായി. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നാളെ രാവിലെ 10 മണിക്ക് ഒഎന്‍വിയുടെ വഴുതക്കാടുള്ള വസതിയില്‍ വച്ച് സമ്മാനിക്കുമെന്ന് ഫിലിം ഗൈഡന്‍സ് സൊസൈറ്റി പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാറും സെക്രട്ടറി രാജന്‍ വി പൊഴിയൂരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയാളസാഹിത്യത്തിന് പൊതുവിലും കാവ്യശാഖയ്ക്ക് പ്രത്യേകിച്ചും ഒഎന്‍വി നല്‍കിയ നിസ്തുലമായ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന് പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തി.
Next Story

RELATED STORIES

Share it