മലയാളപ്പെരുമ കാഴ്ചവച്ച വര്‍ണാഭ തുടക്കം

കോഴിക്കോട്: മലയാളമണ്ണിന്റെ സാംസ്‌കാരിക പെരുമ വിളംബര കാഴ്ചയാക്കി 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് വര്‍ണാഭമായ തുടക്കം. വടക്കന്‍പാട്ടിലെ വീരപരാക്രമികളായ തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും കടത്തനാടന്‍ കളരിയും മലബാറിന്റെ തനത് കോല്‍ക്കളിയും അറബനയും ദഫ്മുട്ടും മാപ്പിളപ്പാട്ടിന്റെ മൊഞ്ചില്‍ ചുവടുവെച്ച മൊഞ്ചത്തി ഒപ്പനയും തിരുവാതിരയും ചെണ്ടമേളവും, ബാന്റും എയറോബിക്‌സുമായി 3500ഓളം വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍ കലാപ്രകടനം ഉല്‍സവ പ്രതീതിയേകി.
ഉദ്ഘാടനത്തിനു ശേഷം വൈകീട്ട് അഞ്ചരയോടെ നടന്ന കലാവിരുന്ന് കരഘോഷത്തോടെ വരവേല്‍ക്കാന്‍ നന്മയുടെ നഗരത്തില്‍ നിന്ന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. വൈകീട്ട് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it