Second edit

മലയാളപ്പഴമ

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് മെയ് മാസത്തില്‍ അഞ്ചുവര്‍ഷമാവും. കുറഞ്ഞത് 1,500 വര്‍ഷത്തെ പഴക്കമാണ് ശ്രേഷ്ഠഭാഷാ പദവിയുടെ മാനദണ്ഡം. 2,300 വര്‍ഷത്തെ പഴക്കം അവകാശപ്പെട്ടാണ് ആ പദവി നാം നേടിയെടുത്തത്.
എന്നാല്‍, ബയസിയന്‍ ഫിരോജെനിറ്റിക് സാങ്കേതികവിദ്യ അവലംബിച്ച് ഈയിടെ നടന്ന ദ്രാവിഡ ഭാഷാ കുടുംബത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് മലയാളം പൂര്‍വ തമിഴ് ഘട്ടത്തില്‍ നിന്നു വ്യതിരിക്തമായ ഒരു ഭാഷയായി രൂപംകൊള്ളുന്നത് 800-1200 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമാണ്. അതായത് മലയാളം ക്ലാസിക് ഭാഷാ പദവി അര്‍ഹിക്കുന്നില്ല!
മലയാളത്തിന്റെ എഴുതപ്പെട്ട ചരിത്രത്തിനും പ്രാചീന സാഹിത്യത്തിനും 1,000 വര്‍ഷത്തെ പഴക്കംപോലുമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതത്രേ. ഭാഷാപദവി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അതും ഒരു പ്രധാന ഘടകമാണ്. ദ്രാവിഡ ഭാഷാ ഗോത്രത്തിനു തന്നെ 3,000 വര്‍ഷത്തെ പഴക്കമേയുള്ളു. 4,000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നതും ശരിയല്ലെന്നാണ് ഗവേഷകരുടെ പുതിയ നിഗമനം. ദ്രവീഡിയന്‍ വിജ്ഞാനകോശത്തില്‍ 70 ഭാഷകളെയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇതുവരെ പഠനവിധേയമായിട്ടില്ലാത്ത ഗോണ്ടി, യരുവേ തുടങ്ങിയ ഭാഷകളെ കൂടി ഉള്‍പ്പെടുത്തി അവയുടെ എണ്ണം എണ്‍പതാക്കിയിട്ടുണ്ട്.
ദ്രാവിഡ മൂലഭാഷയില്‍ നിന്നാണ് തമിഴ്, കന്നഡ, തുളു, കൊടക്, കോത, മലയാളം എന്നിവ ഉരുത്തിരിഞ്ഞതെന്ന് ഓപണ്‍ സയന്‍സില്‍ റോയല്‍ സൊസൈറ്റിയിലെ ഭാഷാപണ്ഡിതന്‍മാര്‍ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ തുളുവിന്റെ കാര്യം സംശയത്തിലുമാണ്.
Next Story

RELATED STORIES

Share it