kannur local

മലയാളത്തിളക്കം പദ്ധതി പ്രൈമറി സ്‌കൂളുകളിലേക്കും

പാനൂര്‍: പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാപരമായ മികവ് ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന മലയാളത്തിളക്കം പരിപാടി ജില്ലയിലെ മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലയിലെ 777 സ്‌കൂളുകളില്‍ പ്രത്യേകം പരിശീലനം നേടിയ അധ്യാപകര്‍ ക്ലാസുകള്‍ ആരംഭിച്ചതായി എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ആര്‍ വിജയമോഹന്‍ അറിയിച്ചു. ഇതില്‍ 513 എല്‍പി സ്‌കൂളുകളും 264 യുപി സ്‌കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞ അധ്യയനവര്‍ഷം എല്‍പി സ്‌കൂളുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതിയാണിത്.
പ്രായോഗികാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമെന്ന് കണ്ടതിനാലാണ് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ എല്‍പി സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ പ്രൈമറി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. രക്ഷിതാക്കള്‍ക്കും ക്ലാസ് കാണാനും ചര്‍ച്ച ചെയ്യാനും അവസരമുണ്ട്. 2018 ജനുവരി 15നകം പദ്ധതി പൂര്‍ത്തിയാക്കും. പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികളും മാതൃഭാഷയില്‍ അടിസ്ഥാനശേഷി കൈവരിച്ചെന്നു ഉറപ്പാക്കും.
Next Story

RELATED STORIES

Share it