Flash News

ട്രെയിനില്‍ വച്ച് നടി സനുഷയെ അപമാനിക്കാന്‍ ശ്രമം;യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ വച്ച് നടി സനുഷയെ അപമാനിക്കാന്‍ ശ്രമം;യുവാവ് അറസ്റ്റില്‍
X
തൃശൂര്‍: നടി സനുഷയെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമം. സനുഷയുടെ പരാതിയില്‍ യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്.  ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.  ട്രെയിനില്‍
ഉറങ്ങിക്കിടക്കുകയായിരുന്ന സനുഷയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോലീസ് മാനഭംഗശ്രമത്തിന് കേസെടുത്തു.

മംഗലാപുരംതിരുവനന്തപുരം ട്രെയിനില്‍ എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു സനുഷ. തിരൂരില്‍നിന്നാണ് ആന്റോ ബോസ് ഇതേ കോച്ചില്‍ കയറിയത്. ബഹളം വച്ചെങ്കിലും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് സനുഷ പറഞ്ഞു. ഒടുവില്‍ ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരനുമാണ് സഹായിച്ചതെന്നും സനുഷ പറഞ്ഞു.സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും പ്രതികരണവും പ്രതിഷേധവും ഫെയ്‌സ്ബുക്കില്‍ മാത്രമാണെന്നും സനുഷ പറഞ്ഞു.
Next Story

RELATED STORIES

Share it