മലയാളത്തിന് ഏകീകൃത ഭാഷാശൈലി വേണം: മന്ത്രി

തിരുവനന്തപുരം: മലയാളത്തിന് ഏകീകൃത ഭാഷാശൈലി വേണമെന്ന് മന്ത്രി കെ സി ജോസഫ്. പ്രസ്‌ക്ലബില്‍ വിശ്വവിജ്ഞാനകോശം ഒമ്പതാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക സ്ഥാപനങ്ങളെങ്കിലും ഓരേ ശൈലി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വവിജ്ഞാന കോശത്തില്‍ നേരത്തെ 40 എഡിറ്റര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15 പേരാണുള്ളത്. പുതിയ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുന്നതോടെ മെച്ചപ്പെട്ട സൗകര്യം ലഭിക്കും. കഴിഞ്ഞ നാലരവര്‍ഷം സാംസ്‌കാരിക സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഏല്‍പ്പിച്ച ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെ എസ് രവികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം ടി സുലേഖ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it