kozhikode local

മലയാളത്തിന്റെ എഴുത്തമ്മ ഇവിടെ ഉറങ്ങുന്നു... സമകാലിക പ്രശ്‌നങ്ങളെ അവതരിപ്പിച്ച് മോണോ ആക്ട് മല്‍സരം

കോഴിക്കോട്: അസഹിഷ്ണുത മൂലം ഉറക്കം നഷ്ടപ്പെട്ട നമ്മുടെ പ്രിയഎഴുത്തുകാരിയെ കഥാപാത്രമാക്കി അവരുടെ കഥകളിലൂടെ മോണോ ആക്ട്മല്‍സരം പുരോഗമിച്ചപ്പോള്‍ സദസ്സിന് വ്യത്യസ്ത അനുഭവമായി.
മലയാളത്തിന്റെ എഴുത്തമ്മ മാധവികുട്ടിയുടെ കഥകളിലൂടെ യാത്രചെയ്ത് കഥാപാത്രങ്ങളായ കാവുകളും നീര്‍മാതളവും പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയിലേക്ക് ഊളിയിട്ടപ്പോള്‍ യുപി വിഭാഗം കുട്ടികളുടെ മോണോ ആക്ട് മല്‍സരം വേറിട്ട അനുഭവം സദസ്സിന് സമ്മാനിക്കുകയായിരുന്നു.
ഇന്ന് സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന അസഹിഷ്ണുതയും കഥാപാത്രങ്ങളിലൂടെ വിമര്‍ശിക്കപ്പെട്ടു. മലയാളത്തിന്റെ എഴുത്തമ്മ ഇവിടെ ഉറങ്ങുന്നു, ഉണര്‍ത്തരുതെയെന്ന് കുരുന്ന് വിദ്യാര്‍ഥിയുടെ നാവില്‍ നിന്ന് വീണവാക്കിന് സദസ്സ് പകരംനല്‍കിയത് നിറഞ്ഞ കൈയടികള്‍. വിഷയങ്ങള്‍ക്ക് മാന്ദ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു യുപി വിഭാഗം മോണോആക്ട് മല്‍സരം.
പഠിക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശത്തെ എതിര്‍ത്ത് വിവാഹം നടത്തുകയും ചെറുപ്പത്തില്‍ തന്നെ വിവാഹമോചനവും നേടി വാര്‍ത്തകളില്‍ നിറഞ്ഞ നുജൂം മല്‍സരത്തിന്റെ വിഷയമായി. ശൈശവ വിവാഹം എതിര്‍ക്കപ്പെടെണ്ടതാണെന്ന് ഒരിക്കല്‍ കൂടി വിളിച്ച് പറയുന്ന കുരുന്നു ബാല്യവും തെരുവുനായ ശല്യവും അവഗണിക്കപ്പെടുന്ന വയോധികരും ജാതിവ്യവസ്ഥയും മതഭ്രാന്തും വില്‍ക്കപ്പെടുന്ന തെയ്യവും കാണാനെത്തിയവര്‍ക്ക് നല്‍കിയത് പുത്തന്‍ അനുഭവങ്ങള്‍.
കവി സച്ചിതാനന്ദന്റെ കവിതയിലൂടെ അമ്മയുടെ താരാട്ടും മല്‍സരത്തിനായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it