ernakulam local

മലയാറ്റൂര്‍ 110 കെവി സബ് സ്റ്റേഷനില്‍ തീപ്പിടിത്തം : വന്‍ നാശനഷ്ടം



കാലടി: മലയാറ്റൂര്‍ 110 കെവി സബ്‌സ്റ്റേഷനില്‍ പൊട്ടിതെറി. ഇന്നലെ ഉച്ചയോടെ ലൈനില്‍ തീ പിടരുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സബ്ബ്‌സ്റ്റേഷനില്‍ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മലയാറ്റൂര്‍ കെഎസ്ഇബി ഓഫിസില്‍ അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെത്തിയാണ് ലൈന്‍ഓഫ് ചെയ്തത്. തുടര്‍ന്ന് അങ്കമാലിയില്‍ നിന്ന് അഗ്നിശമനസേനയെത്തി തീയണക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. ലോഹ വസ്തുക്കള്‍ ഉരുകിയും മറ്റും ദൂരേക്ക് തെറിച്ച് വിഴുകയായിരുന്നു. സമീപവാസിയായ കൂവപ്പറമ്പില്‍ സലീമിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ ഭിത്തി എന്നിവക്ക് കേടുപാടുകള്‍ ഉണ്ടായി. പോര്‍ച്ചില്‍ കിടന്ന കാറിന്റെ മുന്‍പിലെ ചില്ല് തകര്‍ന്നു. കന്നിയും മറ്റും ഉരുകിയ ലായനി വീണ്‌ചെടികളും നശിച്ചു. ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്. ഇത്രയും ഗുരുതരമായ ഭവിഷ്യത്തുണ്ടായിട്ടും ഇവിടത്തെ ജീവനക്കാര്‍ അറിഞ്ഞില്ലയെന്നത് നാട്ടുകാരില്‍ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇന്ന് വൈദ്യുതി പുനസ്ഥാപിക്കുവാനാകുമെന്നാണ് പ്രതിക്ഷ.
Next Story

RELATED STORIES

Share it