ernakulam local

മലയാറ്റൂര്‍ മണപ്പാട്ടുചിറ വികസനം പാതിവഴിയില്‍ ഉപേക്ഷിച്ചു

കാലടി: മലയാറ്റൂര്‍ മണപ്പാട്ടുചിറ മേഖലയിലെ ടൂറിസം വികസനം പാതിവഴിയില്‍ ഉപേക്ഷിച്ചു. എംപി, എംഎല്‍എ ത്രിതല പഞ്ചായത്തുകള്‍ എന്നിവ വികസനം ലക്ഷ്യമിട്ട് പണം അനുവദിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കാത്ത സ്ഥിതിയാണ്. ഇതുസംബന്ധിച്ച് ശക്തമായ ആക്ഷേപമാണ് ഉയരുന്നത്.
110 ഏക്കര്‍ വിസ്തൃതിയുള്ള മണപ്പാട്ട് ചിറയും അനുബന്ധ പ്രദേശങ്ങളും വികസനം മുരടിച്ച അവസ്ഥയിലാണ്. ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ താമസ സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. കെറ്റിഡിസി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം അടച്ചുപൂട്ടുകയുണ്ടായി.
നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാട്ടില്‍ കയറേണ്ട ദു സ്ഥിതിയാണ് വന്നു ചേര്‍ന്നിട്ടുള്ളത്.
കുട്ടികളുടെ പ്രവര്‍ത്തക ശൗചാലയങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയെല്ലാം കാടുകയറി നശിച്ച നിലയിലാണ്.
ചിറയിലെ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, ഇറിഗേഷന്‍ വകുപ്പ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തനം സുഗമമല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വകുപ്പുമന്ത്രി  എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കളായ ടി ഡി സ്റ്റീഫന്‍,  നെല്‍സന്‍ മാടവന എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it