ernakulam local

മലയാറ്റൂരില്‍ കനത്ത കാറ്റ് വന്‍നാശം വിതച്ചു



കാലടി: ഇന്നലെ വൈകീട്ട് മലയാറ്റൂര്‍ മേഖലയില്‍ വീശിയ കാറ്റ് വന്‍നാശനഷ്ടമാണ് വരുത്തിയത്. കനത്ത മഴയോടൊപ്പം ഉണ്ടായ കാറ്റില്‍ നിരവധി മരങ്ങളും വൈദ്യുതി കാലുകളും ഒടിഞ്ഞും കടപുഴകിയും നിലംപൊത്തി. പ്ലാപ്പിള്ളികവല സ്വദേശി പരേതനായ പാപ്പച്ചന്‍, കുത്ത് കല്ലിങ്ങ ജനാര്‍ദ്ദനന്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞുവീണ്് വീടിന്റെ മേല്‍ക്കൂരയും ഷെഡിന്റെ ഷീറ്റും തകര്‍ന്നു. കൂടാതെ ജാതി, വാഴ, തെങ്ങ്, റബ്ബര്‍, കവുങ്ങുമുള്‍പ്പെടെ ഒടിഞ്ഞും മറിഞ്ഞും നശിച്ചിട്ടുണ്ട്. മേഖലയില്‍ ഇതുമൂലം ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനാകില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വിവിധ വകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൂടാതെ മാണിക്കമംഗലം മഞ്ഞപ്ര ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയുംമൂലം മരംമറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും ഗ്രാമം ഇരുട്ടിലായിരിക്കുകയുമാണ്. മലയോരഗ്രാമങ്ങളിലാണ് നാശം ഏറെയും.
Next Story

RELATED STORIES

Share it