Flash News

രണ്ടിടത്ത് പുലിയിറങ്ങി; കൊല്ലത്ത് വേലിയില്‍ കുരുങ്ങി ചത്തു,എറണാകുളത്ത് കെണിയില്‍പെട്ടു

രണ്ടിടത്ത് പുലിയിറങ്ങി; കൊല്ലത്ത് വേലിയില്‍ കുരുങ്ങി ചത്തു,എറണാകുളത്ത് കെണിയില്‍പെട്ടു
X


കൊല്ലം: എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയിലും കൊല്ലം ആര്യങ്കാവിലും പുലിയിറങ്ങി. കൊല്ലം ആര്യങ്കാവിലിറങ്ങിയ പുലി കര്‍ഷകരൊരുക്കിയ മുള്ളുവേലിയില്‍ കുരുങ്ങി ചത്തു. വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് കടക്കുന്നത് തടയാന്‍ കര്‍ഷകര്‍ കെട്ടിയ മുള്ളുവേലിയില്‍ പുലിയുടെ കാലുകള്‍ കുടുങ്ങുകയായിരുന്നു. തലകീഴായ് തൂങ്ങിയ പുലിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയില്‍ കഴിഞ്ഞദിവസം ഇറങ്ങിയ പുലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വച്ച കെണിയില്‍ കുടുങ്ങി. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുലി കെണിയില്‍ കുടുങ്ങിയത്. ജനവാസമേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന മൂന്ന് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ കുടുങ്ങിയത്. പുലിയെ കോടനാട്ടെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി.ആരോഗ്യ സ്ഥിതിയും മറ്റും വിലയിരുത്തിയ ശേഷം പുലിയെ കാട്ടിലേക്ക് തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു
Next Story

RELATED STORIES

Share it