മലമ്പുഴ വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കുന്നത് അവസാനിപ്പിക്കണം: യുഡിഎഫ്
BY kasim kzm10 Dec 2017 3:03 AM GMT
kasim kzm10 Dec 2017 3:03 AM GMT
പാലക്കാട്: ജില്ലയില്‍ ഒന്നാം വിളവെടുപ്പില്‍ കര്‍ഷകരുടെ പേരില്‍ അളക്കാത്ത നെല്ല് അളന്നതായി രേഖയുണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മില്ലുകാരുടെ ഏജന്റുമാരും മറ്റും നടത്തിയ വെട്ടിപ്പ് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മലമ്പുഴ വെള്ളം കിന്‍ഫ്രക്ക് നല്‍കുന്നത് നിര്ത്താലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പടയൊരുക്കത്തിന്റെ സമാപനസമ്മേളനം നടക്കുന്ന 14ന് ജില്ലയില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ മല്‍സ്യതൊഴിലാളികള്‍ക്ക് യോഗം ആദരാജ്ജലി അര്‍പ്പിച്ചു. ജില്ലാ ചെയര്മാന് എ രാമസ്വാമി അധ്യക്ഷത വഹിച്ചു. വി എസ് വിജയരാഘവന് ഉദ്ഘാടനം ചെയ്തു. കെ എ ചന്ദ്രന്, പി ജെ പൗലോസ്, സി ചന്ദ്രന്, സി എ എം എ കരീം, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, എം എം ഹമീദ്, എ ഭാസ്കരന്, ടി എം ചന്ദ്രന്, പി കലാധരന്‍, ബി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT