മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയത് 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍
BY fousiya sidheek7 Nov 2017 6:43 AM GMT
fousiya sidheek7 Nov 2017 6:43 AM GMT
പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തില്‍ 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനകം നടപ്പാക്കിയതായി വി എസ് അച്യുതാനന്ദന് എംഎല്‍എ അറിയിച്ചു. 2015-16ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ മുണ്ടൂര്‍-കൂട്ടുപാത-കീഴ്പ്പാടം-ഒമ്പതാംമൈല്‍ റോഡ് നവീകരണം തുടങ്ങി. മരുതറോഡ് -കല്ലേപ്പുള്ളി-നരകംപുള്ളി റോഡ് നവീകരണവും രണ്ട് കോടി ചെലവില്‍ പൂര്‍ത്തിയാക്കി . മന്തക്കാട്-മലമ്പുഴ ഡാം റോഡ് നവീകരണത്തിന്റെ ആദ്യഘട്ടം ഒരു കോടി ചെലവില്‍ പുരോഗമിക്കുകയാണ്. 2016-17ലെ ബജറ്റിലുള്‍പ്പെടുത്തിയ പാലക്കാട്-മലമ്പുഴ റോഡ് നവീകരണം 50 ലക്ഷം ചെലവില്‍ ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കും. പത്തിരിപ്പാല കോങ്ങാട് റോഡില്‍ കേരളശ്ശേരി ജങ്ഷന് റോഡ് , പാറ-കാരാട്ടുകുളം റോഡ്, അകത്തേത്തറ എന്‍.എസ്.എസ്.എഞ്ചിനീയറിങ് കോളെജ് റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. പുത്തൂര്‍-കൊട്ടേക്കാട് റോഡിന്റേയും കഞ്ചിക്കോട്-പാറ-കുന്നാച്ചി-കല്ലുകുട്ടിയാല്‍ റോഡിന്റേയും നവീകരണ പ്രവൃത്തികള്‍ തുടങ്ങി. മുട്ടികുളങ്ങര -കല്ലംപറമ്പ് -ധോണി റോഡ് നവീകരണം ഉടന്‍ തുടങ്ങും. ഏഴക്കാട്-വെള്ളിക്കാട് റോഡ് നവീകരണത്തിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 2017-18ലെ ബജറ്റിലുള്‍പ്പെടുത്തിയ മേനോന് പാറ-ചുള്ളിമട റോഡ് നവീകരണത്തിനുള്ള എസ്റ്റിമെറ്റ് പരിശോധനാ ഘട്ടത്തിലാണ്. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കൊടുമ്പ്-പടലിക്കാട് കനാല്‍ ബണ്ട് റോഡ് നവീകരണം പൂര്‍ത്തിയായി. ഉമ്മിണി-പാപറമ്പ് സബ് സ്റ്റേഷന് റോഡ് പ്രവൃത്തി പുരോഗമിക്കുകയാണ്.2016-17-ല്‍ കിഫ്ബി 10ലക്ഷം വീതം അനുവദിച്ച അഞ്ച് പ്രവൃത്തികളുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാവുന്നുണ്ട്. മലമ്പുഴ റിങ് റോഡിന് കുറുകെ പാലം, റെയില്‍വെ കോളനി-മുട്ടിക്കുളങ്ങര റോഡ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്-മുപ്പന റോഡ്, പാറ-പൊള്ളാച്ചി റോഡ്, പാറ-മണ്ണുകാട്-പനമ്പള്ളി റോഡ് നവീകരണവും കോരയാര്‍ പുഴയ്ക്ക് കുറുകെ പാലവും നിര്‍മിക്കുന്നതിനാണ് തുക അനുവദിച്ചത്. ഇതുകൂടാതെ 2016-17ലെ സ്റ്റേറ്റ് ലെവല്‍ ടാസ്ക് ഫോഴ്സ് (എസ്എല്റ്റിഎഫ്) നടപ്പാക്കുന്ന 210 ലക്ഷത്തിന്റെ 14 പ്രവൃത്തികളും 2017-18ല്‍ നടപ്പാക്കുന്ന 201 ലക്ഷത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT