palakkad local

മലമ്പുഴ നിയോജകമണ്ഡലം സാമൂഹിക നീതി വകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തി

പാലക്കാട്: മലമ്പുഴ നിയോജകമണ്ഡലത്തില്‍ സാമൂഹിക നീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള അവലോകന യോഗം ചേര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പദ്ധതികള്‍ യഥാസമയം അര്‍ഹമായവരിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
യോഗത്തില്‍ അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ അവലോകനം ചെയ്തു. സ്വന്തമായി സ്ഥലം, കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് വിവിധ തലങ്ങളുളള പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി.
സ്ത്രീകളും  കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി ആദിവാസി മേഖലയിലുള്ള പോഷകാഹാരക്കുറവ്/മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
മലമ്പുഴ ശിശുവികസന പദ്ധതി ഓഫിസര്‍ പി ടി ലതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ നിയോജക മണ്ഡലം എംഎല്‍എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ്. അച്ചുതാനന്ദന്റെ പിഎ എന്‍ അനില്‍കുമാര്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it