kozhikode local

മലമ്പനി പ്രതിരോധ പ്രവര്‍ത്തന ഉദ്ഘാടനം 11ന്

കോഴിക്കോട്: മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 11ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ മലേറിയ ഓഫിസര്‍ കെ. പ്രകാശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ 46 പേര്‍ വിവിധ ആശുപത്രിയില്‍ മലമ്പനിക്ക് ചികിത്സതേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ഇതില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും പകര്‍ന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മലമ്പനി ബാധിച്ച് രണ്ടു പേര്‍ ഈ കാലയളവില്‍ മരിച്ചിട്ടുണ്ട്. ഡിസംബര്‍ ,ജനുവരി മാസങ്ങളില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ചേവായൂര്‍ വെള്ളയില്‍ ,തോപ്പയില്‍ എന്നീ പ്രദേശങ്ങളിലായി 16 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലമ്പനിക്കു പുറമെ 63 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു കോര്‍പറേഷനില്‍ ഹെല്‍ത്ത് ഓഫിസറുടെ ഒഴിവ് നികത്താത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ മുതല്‍ ആഗസ്ത് മാസങ്ങളിലാണ് മലമ്പനി കൂടുതലായും കാണുന്നത്. രോഗത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസം മലമ്പനി വിരുദ്ധമാസമായി ആചരിക്കുന്നത്. രോഗം തടയാനായി മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ ത്വരിതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സര്‍വൈലന്‍ സ് ഓഫിസര്‍ ഡോ.എസ്.എന്‍ രവികുമാര്‍, എം.പി മണി സംബന്ധിച്ചു.
Next Story

RELATED STORIES

Share it