palakkad local

മലബാറില്‍ പാല്‍ സംഭരണത്തില്‍ വര്‍ധന

പാലക്കാട്: മില്‍മയുടെ മലബാര്‍ മേഖലയില്‍ പാല്‍ സംഭരണ ത്തിന് വന്‍ വര്‍ധനവ്. ക്ഷീര മേഖലയിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളാലും വേനല്‍മഴ നേരത്തെ ലഭിച്ചതിനാല്‍ പച്ചപ്പുല്ലിന്റെ ലഭ്യത വര്‍ധിച്ചതിനാലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ഉയര്‍ന്ന പാല്‍വില ഉള്ളതും ആണ് മില്‍മയിലെ സംഭരണ വര്‍ധനവിന്റെ കാരണങ്ങള്‍. ഇന്നലെ മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി മില്‍മ സംഭരിച്ചത് 7 ലക്ഷം ലിറ്റര്‍ പാലാണ്. ഇത് സര്‍വകാല റിക്കാര്‍ഡാണ്.
ഏറ്റവും കൂടിയ പാല്‍ സംഭരണം പാലക്കാട് ജില്ലയിലാണ്. പാലക്കാട് ഡയറിയിലെ പ്രാദേശിക പാല്‍ സംഭരണം 2 ലക്ഷം ലിറ്ററിന് മുകളിലാണ്. പട്ടാമ്പി/4ി ചില്ലിങ് പ്ലാന്റില്‍ 4077 ലിറ്ററും അട്ടപ്പാടി പ്ലാന്റില്‍ 18281 ലിറ്ററുമടക്കം പാലക്കാട് ഡയറിയുടെ പാല്‍ സംഭരണം 2,54,538 ലിറ്റര്‍ ആണ്. പാലക്കാട് കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്നത് വയനാട് ഡയറിയാണ്. വയനാട് ജില്ലയിലെ പാല്‍ സംഭരണം 181546 ലിറ്ററാണ്. കോഴിക്കോട്, മല പ്പുറം ജില്ലകളുള്‍പ്പെട്ട കോഴിക്കോട് ഡെയറിയില്‍ 1,37,529 ലിറ്ററും  കണ്ണൂര്‍ ജില്ലയില്‍ 73397 ലിറ്ററും കാസര്‍ഗോട് ജില്ലയില്‍ 52558 ലിറ്ററുമാണ് പാല്‍ സംഭരണം. എല്ലാ ഡയറിയിലും പാല്‍ സംഭരണ ത്തില്‍ ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകളാണ്. ഇന്ന് പട്ടാമ്പി ചില്ലിങ് പ്ലാന്റിലും വയനാട് ഡെയറിയിലും റിക്കാര്‍ഡ് സംഭരണമാണ്.
എന്നാല്‍ അസമയത്തുള്ള പാല്‍ സംഭരണ വര്‍ധനവ് മലബാര്‍ മില്‍മക്കും കര്‍ഷകര്‍ക്കും വളരെയധികം സാമ്പത്തികബാധ്യതയാവുന്നു. മലബാറില്‍ സംഭരിക്കുന്ന ശരാശരി 6,85,000 ലിറ്റര്‍ പാലിന് അഞ്ചര ലക്ഷം ലിറ്റര്‍ മാത്രമാണ് പാലും പാല്‍ ഉല്‍പന്നങ്ങളുമായി വിറ്റഴിക്കുന്നത്.
75000 ലിറ്റര്‍ പാല്‍ തിരുവന ന്തപുരം മേഖലാ യൂനിയന് നല്‍കി വരുന്നു. ബാക്കി വരുന്ന 60,000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിക്കുകയാണ്. ഈ പാല്‍പ്പൊടിയുടെ ഷെല്‍ഫ് ലൈഫ് ഒമ്പത് മാസമാണ്. ഒരു ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കുമ്പോള്‍ 12 രൂപ ചെലവ് വരുന്നു. മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന പാല്‍ വിലയനുസരി ച്ച് 1കിലോ പാല്‍പൊടി ഉല്‍പാദിപ്പിക്കുമ്പോള്‍ 320 രൂപയോളം ചിലവ് വരും എന്നാല്‍ മാര്‍ക്കറ്റില്‍ ഈ പാല്‍പ്പൊടിക്ക് കിലോഗ്രാമിന് വെറും 140 രൂപ മാത്രമാണുള്ളത്.
ഇന്ത്യയില്‍ കര്‍ഷകന് ഏറ്റവും ഉയര്‍ന്ന പാല്‍വില നല്‍കുന്നത് മില്‍മ മാത്രമാണ്. കേരളത്തിനടുത്ത് കിടക്കുന്ന തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മില്‍മ നല്‍കുന്ന വിലയെക്കാള്‍ ലിറ്ററിന് ഏകദേശം 12 രൂപ കുറവാണ് കര്‍ഷകന് ലഭിക്കുന്ന പാല്‍ വില. ഈ വില വ്യത്യാസമാണ് കേരളത്തിലെ സ്വകാര്യ പാല്‍ വിപണിയുടെ നേട്ടത്തിന് പിന്നില്‍. കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന പാല്‍ സ്വകാര്യ വിപണനക്കാര്‍ കേരളത്തിലെ മാര്‍ക്കറ്റില്‍ പാലിന് വമ്പിച്ച കമ്മീഷനും മറ്റും നല്‍കി വിപണി കൈയടക്കുന്നു എന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ പാല്‍ സംഭരിക്കുന്ന മില്‍മ വിപണിയിലെ ഈ കനത്ത മല്‍സരം മൂലം പ്രയാസം നേരിടുന്നു.
മലബാറില്‍ 1153 ക്ഷീര സംഘങ്ങളില്‍ നിന്നായി പ്രതിദിനം സംഭരിക്കുന്നത് 7 ലക്ഷം ലിറ്റര്‍ പാലാണ്. ഇതില്‍ ചിറ്റൂര്‍ ബ്ലോക്കിലുള്ള 52 അതിര്‍ത്തി സംഘങ്ങള്‍ക്ക് മാത്രമാണ് ക്വോട്ടാ സമ്പ്രദായം നിലവിലുള്ളത്. പാല്‍ വില കുറവുള്ള തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തിയിലുള്ള ക്ഷീരസംഘങ്ങളിലേക്ക് പാല്‍ കടന്ന് വരുവാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം.
മലബാര്‍ മില്‍മയില്‍ കഴിമ വര്‍ഷത്തിലെ ഈ സമയത്തെ അപേക്ഷിച്ച് പാല്‍ സംഭരണ ത്തില്‍ 13 ശതമാനവും വിപണനത്തില്‍ 3 ശതമാനവുമാണ് വര്‍ധനവ്. കര്‍ഷകന് ഉയര്‍ന്ന പാല്‍വിലയും ഇന്‍ സെന്റീവ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് സംഭരണവും വിപണനവും പൊരുത്തെപ്പട്ട് പേകുന്നെന്ന് മലബാര്‍ മില്‍മ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായരും മാനേജിങ് ഡയറക്ടര്‍ ഇന്‍  ചാര്‍ജ് വി എന്‍ കേശവനും അറിയിച്ചു.
Next Story

RELATED STORIES

Share it