Flash News

മലബാറിലെ മുസ്‌ലിംകള്‍ യാഥാസ്ഥിതികരാണെന്ന വാദം തെറ്റ്: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

മലബാറിലെ മുസ്‌ലിംകള്‍ യാഥാസ്ഥിതികരാണെന്ന വാദം തെറ്റ്: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
X


കോഴിക്കോട്: മലബാറിലെ മുസ്‌ലിംകള്‍ യാഥാസ്ഥിതികരാണെന്ന വാദം തീര്‍ത്തും തെറ്റാണെന്ന് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് മലപ്പുറത്തെ മുസ്‌ലിം സുഹൃത്തുകള്‍ ക്ഷണിച്ച കാര്യം മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ മുസ്‌ലിംകളെക്കുറിച്ചുള്ള പ്രചാരണങ്ങളെല്ലാം തീര്‍ത്തും തെറ്റാണെന്ന് ആ ഒരു സംഭവത്തോടെ തന്നെ തനിക്ക് ബോധ്യപ്പെട്ടെന്ന് ശരത്ചന്ദ്രവര്‍മ പറയുന്നു. മലപ്പുറത്തെ കൊണ്ടോട്ടിയിലുള്ള ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ക്കായി ഏതാനും മുസ്‌ലിം സുഹൃത്തുക്കള്‍ തന്നെ വിളിക്കുകയായിരുന്നെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയവരില്‍ ഭൂരിഭാഗവും മുസ്‌ലിം സഹോദരങ്ങളായിരുന്നെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിന്റെ ആചാരം അനുസരിച്ച് ചടങ്ങിയ പങ്കെടുക്കുമ്പോള്‍ മത്സ്യം, മാസം, മദ്യം എന്നിവ പാടില്ലെന്നു നിര്‍ദേശിച്ചതും ഈ മുസ്‌ലിം സുഹൃത്തുക്കള്‍ തന്നെയാണ്. അതുകൊണ്ട് മലപ്പുറത്തെ ബിരിയാണി കൊതിച്ചെത്തിയ തനിക്ക് ബിരിയാണി മോഹം മാറ്റിവയ്‌ക്കേണ്ടി വന്നു. നമ്മുടെ നാടിനെ അത്രമേല്‍ കലുഷിതമാക്കാന്‍ കഴിയില്ല എന്നാണ് ഇത്തരം അനുഭവങ്ങള്‍ പഠിപ്പിക്കുന്നതെന്നും ശരത്ചന്ദ്രവര്‍മ പറയുന്നു.

[related]
Next Story

RELATED STORIES

Share it