malappuram local

മലബാര്‍ സ്‌കൂളിന് തുടര്‍ച്ചയായ14ാം തവണയും നൂറുമേനി



കോട്ടക്കല്‍: എസ്എസ്എല്‍എസി പരീക്ഷയില്‍ കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂളിന് തുടര്‍ച്ചയായ പതിനാലാം തവണയും നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ 55 വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. ഇതില്‍ സി അന്‍സിയ, ഒ ടി അഫീഫ, സി സഫ്‌ന, പി എം അനീഷ സുരയ്യ, ബി ഫൈറുന്നീസ എന്നീ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 14 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അധ്യാപകരും മലബാര്‍ ട്രസ്റ്റ് ഭാരാവാഹികളും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it