മലബാര്‍ സിമന്റ്‌സ് അഴിമതി- ശശീന്ദ്രന്‍ കേസുകള്‍ സര്‍ക്കാര്‍അട്ടിമറിക്കുന്നുവെന്ന്

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രനും രണ്ടു മക്കളും 2011 ജനുവരി 24നു കൊല്ലപ്പെട്ട കേസും മരണത്തിനിടയാക്കിയ അഴിമതിക്കേസുകളും ഒരുമിച്ചു സിബിഐയുടെ കൈകളില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ഗൂഢനീക്കം നടത്തുന്നതായി ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി സനല്‍ കുമാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തു ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം സിബിഐ അേന്വഷിച്ചാല്‍ മതി, അഴിമതി അേന്വഷിക്കേണ്ടതില്ല എന്ന തീരുമാനം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആക്ഷന്‍ കൗണ്‍സിലും ശശീന്ദ്രന്റെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമായി സംസ്ഥാന വിജിലന്‍സ് ഡയറക്ടറും പോലിസ് മേധാവിയും അന്തര്‍സംസ്ഥാന ഇടപാടുള്ള മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകള്‍ സിബിഐക്കു വിടേണ്ടതാണെന്ന നിലപാട് സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയും അനുകൂല തീരുമാനം കൈകൊണ്ടു. ഇ-രേഖകള്‍ സഹിതം കോടതിയില്‍  ഹാജരാക്കി സനല്‍ കുമാര്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അഭിഭാഷകരും പ്രതിപ്പട്ടികയിലുള്ള വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ അഭിഭാഷകരും ചേര്‍ന്ന് കേസ് അനന്തമായി നീട്ടിവയ്പിക്കാന്‍ ശ്രമിച്ചു.
ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിന് ഉത്തരവാദിയായ വിവാദ വ്യവസായിക്കെതിരേ കൊലക്കുറ്റ വകുപ്പ് ചേര്‍ത്ത് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുക, മൂന്നു ദുരൂഹ മരണങ്ങള്‍ക്കിടയാക്കിയ മലബാര്‍ സിമന്റ്‌സ് അഴിമതികള്‍ കൂടി സിബിഐ അന്വേഷിക്കുക എന്നീ ലക്ഷ്യം നേടുംവരെ നിയമപോരാട്ടം കുടുംബവും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്നു നടത്തുമെന്ന് ഡോ. സനല്‍ കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it