Gulf

മലബാര്‍ യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും

മലബാര്‍ യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും
X


ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ യുനൈറ്റഡ് അല്‍ ഖോബാര്‍ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, ഒഐസിസി ദേശീയ പ്രസിഡന്റ് പി എം നജീബ്, കെഎംസിസി പ്രവിശ്യാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, നവോദയ കേന്ദ്ര സമിതിയംഗം വിദ്യാധരന്‍, ഡിഫ വൈസ് പ്രസിഡന്റുമാരായ ഷമീര്‍ കൊടിയത്തൂര്‍, സഫീര്‍ മണലൊടി, അഷ്റഫ് എടവണ്ണ തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഫ്രാങ്കോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രവാസി വ്യവസായ പ്രമുഖനും സിനിമാ നിര്‍മാതാവുമായ ജോളി ലോനപ്പനെ ആദരിച്ചു. മലബാര്‍ യുനൈറ്റഡ് നടത്തുന്ന സോക്കര്‍ അക്കാദമിക്ക് നേതൃത്വം നല്‍കിയ സനില്‍ നായര്‍, നൗഷാദ് പട്ടാമ്പി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഫ്താബ് മുഹമ്മദ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഫ്രാങ്കോ ജോസ് (പ്രസിഡന്റ്), അഫ്താബ് മുഹമ്മദ് (ജ. സെക്രട്ടറി), ജൈസല്‍ പി കെ (ട്രഷറര്‍), പി എം നൗഷാദ്, ഡോ. സാഹിദ് നസീര്‍, സാജൂബ് അബ്ദുല്‍ ഖാദര്‍ (വൈസ് പ്രസി.), സുനീര്‍, ആസിഫ് മുഹമ്മദ്, സഊദ് മുഹമ്മദ് (ജോ. സെക്രട്ടറി), മുഹമ്മദ് ഷനൂബ് (ടീം മാനേജര്‍), മുഹമ്മദ് അഷ്റഫ് (അസി. മാനേജര്‍), ബൈജു ഗോപാലന്‍, സനില്‍ നായര്‍, നൗഷാദ് പട്ടാമ്പി (ടീം കോച്ച്) തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it