palakkad local

മലബാര്‍ മേഖലയില്‍ പാല്‍ സംഭരണം സ്മാര്‍ട്ടാവുന്നു

ആലത്തൂര്‍: മലബാര്‍ മേഖലയില്‍ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണവും സ്മാര്‍ട്ടാവുന്നു. പാല്‍ സംഭരണവും ഗുണനിലവാര പരിശോധനയും കര്‍ഷര്‍ക്ക് ലഭിക്കുന്ന പാല്‍ വിലയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തല്‍സമയം ഓണ്‍ലൈനിലൂടെ ഇനി ലഭ്യമാകും. കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ ദേശീയ ക്ഷീരവികസന പദ്ധതിയുടെ ഭാഗമായാണു സ്മാര്‍ട്ട് ഓട്ടോമാറ്റിക് മില്‍ക്ക് കലക്ഷന്‍ യൂനിറ്റുകള്‍ (എഎംസിയു) തുടങ്ങുന്നത്.
ഇലക്‌ട്രോണിക് ത്രാസ് മുഖേന പാല്‍ സംഭരിച്ചു മില്‍ക്ക് അനലൈസര്‍ വഴി പാലിന്റെ ഗുണ നിലവാരം പരിശോധന നടത്തി പാലിന്റെ അളവ്, ഗുണനിലവാരം, പാല്‍ വില എന്നീ വിവരങ്ങള്‍ പ്രത്യേകം സജീകരിക്കുന്ന ടാബ്‌ലെറ്റില്‍ ശേഖരിക്കുന്നു.
ഈ വിവരങ്ങളാണു പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖേന ഓണ്‍ലൈനിലേക്കു മാറ്റുന്നു. അതുമൂലം ഓരോ പ്രാഥമിക ക്ഷീരസംഘത്തിന്റെയും പാല്‍ സംഭരണ വിവരങ്ങള്‍ ജിയോ ടാഗ്ഗിങ് സംവിധാനത്തിലൂടെ മേഖലാ യൂണിയന് ലഭ്യമാകും. കൂടാതെ പാല്‍ സംഭരിച്ച അളവ്, ലഭിച്ച പാല്‍വില, പാലിന്റെ ഗുണനിലവാരം എന്നീ വിവരങ്ങള്‍ അംഗങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായും ലഭിക്കുന്നു.
ഒപ്പം സാധാരണ രീതിയില്‍ നല്‍കുന്ന ബില്ലും നല്‍കാന്‍ കഴിയും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലായി 192 ലക്ഷം രൂപ ചിലവഴിച്ച് 214 പ്രാഥമിക സംഘങ്ങളിലാണു തുടക്കത്തില്‍ നടപ്പിലാക്കുന്നതെന്നു മേഖലാ യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ വി എന്‍ കേശവന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it