palakkad local

മലബാര്‍ മേഖലയില്‍ പശുക്കളുടെ ആഹാര സന്തുലനപരിപാടി വിജയത്തിലേക്ക്

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: പശുക്കളുടെ വേര്‍തിരിവനുസരിച്ച് തീറ്റയില്‍ ക്രമീകരണം നടത്തി മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ നടത്തുന്ന ആഹാര സന്തുലന പരിപാടി വിജയത്തിലേക്ക്. ദേശീയ ക്ഷീരവികസന ബോര്‍ഡ് നാഷണനല്‍ ഡെയറിപ്ലാനിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആദ്യമായി മലബാര്‍ മേഖലയില്‍ ആഹാരസന്തുലന പരിപാടി നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി 13335 കര്‍ഷകരുടെ 18256 കറവ മാടുകള്‍ക്ക് ആഹാര ക്രമീകരണം നടപ്പിലാക്കാന്‍ കഴിഞ്ഞു. പശുക്കള്‍ക്ക് അവയുടെ ജനുസ്, പ്രായം, ശരീരഭാരം, പാല്‍ ഉല്‍പ്പാദനം, പാലിന്റെ ഗുണമേന്മ എന്നിവയെ അടിസ്ഥാനമാക്കി പ്രതിദിനം നല്‍കേണ്ട ആഹാരം ഒരു കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ക്രമീകരിച്ച് നല്‍കുന്നതാണ് ആഹാര സന്തുലനപരിപാടി (റേഷന്‍ ബാലന്‍സിങ് പ്രോഗ്രാം). ഇതിനായി പ്രത്യേകം ക്രമീകരിച്ച കിമുവ എന്ന സോഫ്റ്റ്‌വെയറില്‍ ഗ്രാമതല പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.
ഗ്രാമതല പ്രവര്‍ത്തകര്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുന്ന നെറ്റ്ബുക്കുമായി മാസത്തിലൊരിക്കല്‍ കര്‍ഷകരുടെ വീടുകളിലെത്തി പ്രാദേശികമായി കിട്ടുന്ന തീറ്റവസ്തുക്കള്‍ ഉപയോഗിച്ച് ആഹാരം ശാസ്ത്രീയമായി ക്രമീകരിച്ച് നല്‍കുന്നു. ഗ്രാമതല പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന നെറ്റ് ബുക്ക് ഗുജറാത്തിലെ ആനന്ദിലെ സെര്‍വ്വറുമായി ബന്ധിപ്പിച്ചാണ് ആഹാരത്തിന്റെ അളവിന്റെ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.
ഗ്രാമതല പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ പ്രാദേശികമായി ലഭിക്കുന്ന അളവില്‍ തീറ്റകളും സമീകൃത കാലിത്തിറ്റയും ധാതുലവണ മിശ്രിതവും നല്‍കുന്നു. ഇതുമൂലം പാല്‍ ഉല്‍പ്പാദനവും, പാലിന്റെ ഗുണമേന്മ കൂടുകയും അസുഖങ്ങള്‍ കുറയുകയും വന്ധ്യതയക്ക് പരിഹാരമാകുകയും ഒപ്പം അനാവശ്യ തീറ്റ ചെലവും കുറയ്ക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും.
ദേശീയ ക്ഷീരവികസന ബോര്‍ഡും മില്‍മയും ചേര്‍ന്ന് 250 ലക്ഷം രൂപ ചിലവഴിച്ച് ആദ്യഘട്ടമായി 200 ക്ഷീരസംഘങ്ങളില്‍ നടപ്പിലാക്കിയത് വിജയിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം 200 ക്ഷീരസംഘങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഗ്രാമതല പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി 26, 27 തിയ്യതികളില്‍ കോഴിക്കോട് നടുവട്ടത്തുള്ള മില്‍മയുടെ ഹൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെ ന്ററില്‍ നടക്കും.
സഞ്ചരിക്കുന്ന ലോക് അദാലത്ത് പര്യടനം തുടങ്ങി
പാലക്കാട്: ജനങ്ങളില്‍ നിയമസാക്ഷരതയുണ്ടാക്കുവാനും നീതി അവരുടെ പടിവാതില്‍ക്കല്‍ എത്തിക്കുവാനും സഞ്ചരിക്കുന്ന ലോക് അദാലത്ത് പര്യടനം തുടങ്ങി. ജില്ലാ കോടതി പരിസരത്ത് ഓഫ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ടി വി അനില്‍കുമാര്‍ ഫഌഗ്‌ചെയ്തു. മൊബൈല്‍ അദാലത്ത് വാഹനം ജില്ലയിലെ അഞ്ച് താലൂക്കുകളിലും നവംബര്‍ 13 വരെ പര്യടനം നടത്തും.
Next Story

RELATED STORIES

Share it