മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന്

ന്യൂഡല്‍ഹി: പ്രവേശനം റദ്ദാക്കപ്പെട്ട മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍.
സുപ്രിംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സമയ പരിധിക്കു ശേഷമാണ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതെന്നും ഇവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സമാന സാഹചര്യം ഉണ്ടായിരുന്ന കണ്ണൂര്‍ കരുണ പ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാര്‍ മലബാര്‍ കേസില്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. പ്രവേശനം റദ്ദാക്കിയത് ചോദ്യം ചെയ്ത് 10 വുദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഹരജി കോടതി വിധി പറയാനായി മാറ്റി.
Next Story

RELATED STORIES

Share it