kozhikode local

മലബാര്‍ മെഡിക്കല്‍ കോളജ്; ഒരു വിഭാഗം നഴ്‌സുമാരുടെ സമരം അനാവശ്യം: മാനേജ്‌മെന്റ്

കോഴിക്കോട്: മലബാര്‍ മെഡിക്കല്‍കോളജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ നടത്തുന്ന സമരം അനാവശ്യവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍. സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിച്ചാണ് മാനേജ്‌മെന്റ് മുന്നോട്ടുപോവുന്നത്.
നഴ്‌സുമാരുടെ മിന്നല്‍പണിമുടക്കിലൂടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ശമ്പളം വാങ്ങുകയും ജോലിയില്‍ നിന്ന് മുങ്ങി നടക്കുകയും ചെയ്യുന്ന ആളെയാണ് അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഇയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 80ഓളം നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. 70 ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.
ആശുപത്രിയില്‍ 900ത്തില്‍പ്പരം ജീവനക്കാരാണുള്ളത്. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മറ്റ് സംഘടനകളുടെയോ മറ്റ് ജീവനക്കാരുടെയോ പിന്തുണയില്ല. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കാന്‍ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സസ്‌പെന്‍ഷനിലായ നഴ്‌സിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. മാനേജ്‌മെന്റ് അതിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോവും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ കെ നായര്‍, ഡോ. രാജേന്ദ്രബാബു, സുനീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it