kozhikode local

മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട്; എസ്ഡിപിഐ സമരപ്രഖ്യാപന ഒത്തുചേരല്‍

വടകര: താഴെഅങ്ങാടിയിലെ മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് കളിസ്ഥലമായി അനുവദിക്കുക എന്ന ആവശ്യവുമായി എസ്ഡിപിഐ പ്രതിഷേധത്തിന്.
ആയിരക്കണക്കിന് സ്‌പോര്‍ട് പ്രേമികളുടെ ചിരകാല സ്വപ്‌നമായ താഴെഅങ്ങാടിയിലെ കളിസ്ഥലം നഷ്ടപ്പെടുത്തുന്ന അധികാരി വര്‍ഗത്തിന്റെ ജനവിരുദ്ധ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന പ്രതിജ്ഞയും ചടങ്ങില്‍ ചൊല്ലി.
ഇന്നലെ വൈകീട്ട് 5ന് നിര്‍ദിഷ്ട ഗ്രൗണ്ടില്‍ തന്നെ സംഘടിപ്പിച്ച പ്രതിഷേധ ഒത്തുചേരലില്‍ താഴെഅങ്ങാടിയിലെ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും കായിക പ്രേമികളും ഒത്തു ചേര്‍ന്നു. വര്‍ഷങ്ങളായി തങ്ങള്‍ കളിക്കാന്‍ ഉപയോഗിച്ച സ്ഥലം വീണ്ടെടുക്കാന്‍ ഏത് രീതിയിലുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും എസ്ഡിപിഐയോടൊപ്പം ഞങ്ങള്‍ ഒരുക്കമാണെന്ന് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചവര് പരിപാടിയില്‍ അറിയിച്ചു.
കളിസ്ഥലം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്ന ചില രാഷ്ട്രീയ പാര്‍ട്ടില്‍പെട്ടവരെ ജനം തിരിച്ചറിയണമെന്നും നേതാക്കള്‍ അറിയിച്ചു. ചടങ്ങില്‍ എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ഹഖീം പി.എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സവാദ് വടകര മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുളെ പ്രതിനിധീകരിച്ച് നിസാര്‍ കെവിപി, മിഖ്ദാദ് തയ്യില്‍, നൂറുദ്ധീന്‍, റബീഹ്, മഷ്ഹൂദ് കെപി, നിസ്താര്‍ തയ്യില്‍, ഷെമീര്‍ കെപി സംസാരിച്ചു.
Next Story

RELATED STORIES

Share it