kozhikode local

മലബാര്‍ മറീന കണ്‍വന്‍ഷന്‍  സെന്റര്‍ ശിലാസ്ഥാപനം

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റ് ഡിവിഷനായ മലബാര്‍ ഡെവലപ്പേഴ്‌സ്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കണ്‍വന്‍ഷന്‍ സെന്ററിന് കോഴിക്കോട് തുടക്കം കുറിക്കുന്നു.
ഫറോക്ക് ചെറുവണ്ണൂരില്‍, ചാലിയാറിനു അഭിമുഖമായി നിര്‍മിക്കുന്ന 'മലബാര്‍ മറീന' കണ്‍വന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം, കോഴിക്കോട് മേയര്‍ വി കെ സി മമ്മദ്‌കോയയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജനുവരി 31ന്, ഞായറാഴ്ച രാവിലെ 11ന് നിര്‍വഹിക്കും.
മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡന്‍, സൗകര്യപ്രദമായ ഇന്റീരിയേര്‍സ്, വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം എന്നീ പ്രത്യേകതകളോടുകൂടി രൂപകല്‍പ്പന ചെയ്യുന്ന കണ്‍വന്‍ഷന്‍ സെന്ററിനോടനുബന്ധമായി ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലും പാര്‍പ്പിട സമുച്ചയങ്ങളും അതിഥികള്‍ക്കായി ചാലിയാര്‍ നദിയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും.
Next Story

RELATED STORIES

Share it