മലബാര്‍ ഗ്രൂപ്പ് ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിക്ക് തൃശൂരില്‍ തുടക്കം

തൃശൂര്‍: സ്വര്‍ണ വ്യാപാര രംഗത്തെ അതികായന്‍മാരായ മലബാര്‍ ഗ്രൂപ്പ് തൃശൂര്‍ നഗരഹൃദയത്തില്‍ ആരംഭിക്കുന്ന ഭീമന്‍ ടൗണ്‍ഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ പദ്ധതികള്‍ക്ക് ആശംസയര്‍പ്പിച്ചു.
2,000 കോടി മുതല്‍മുടക്കിലാണ് കുട്ടനല്ലൂരില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പ്രൊജക്ട് ഒരുങ്ങുന്നത്. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പദ്ധതി വിശദീകരിച്ചു.
എം പി വില്‍സന്റ് എംഎല്‍എ അധ്യക്ഷനായി. ജോസ് ആലുക്കാസ്, മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍ എം ഡി ഷംലാല്‍ അഹ്മദ്, ഇന്ത്യ ഓപറേഷന്‍സ് എംഡി ഒ അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ പി വീരാന്‍കുട്ടി, എ കെ നിഷാദ്, കോര്‍പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, ഗവ. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ സംബന്ധിച്ചു. അഞ്ചു ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഐടി പാര്‍ക്ക്, ബിസിനസ് പാര്‍ക്ക്, വിശാലമായ കണ്‍വന്‍ഷന്‍ സെന്റര്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഷോപ്പിങ് മാള്‍, മള്‍ട്ടിപ്ലകസ് എന്നീ അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ടാവും.
Next Story

RELATED STORIES

Share it