Flash News

മലപ്പുറത്ത് 79 ലക്ഷം രൂപയുടെ കഴല്‍പ്പണം പിടികൂടി; വേങ്ങര സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍

മലപ്പുറത്ത് 79 ലക്ഷം രൂപയുടെ കഴല്‍പ്പണം പിടികൂടി; വേങ്ങര സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
X


മലപ്പുറം: മലപ്പുറത്ത് 79 ലക്ഷം രൂപയുടെ കഴല്‍പ്പണം പിടികൂടി.കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പണം പിടികൂടിയത്. സംഭവത്തില്‍ വേങ്ങര സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദു റഹ്മാന്‍, സിദ്ധീഖ് എന്നിവരാണ് പിടിയിലായത്. വേങ്ങര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്.
വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും  ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം 9ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. തുടര്‍ പരിശോധനകളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it