Flash News

മലപ്പുറത്ത് പോലിസ് വേട്ട തുടരുന്നു, വാട്‌സപ്പ് ഹര്‍ത്താലില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്ര.ഉള്‍പ്പടെ 2 പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറത്ത് പോലിസ് വേട്ട തുടരുന്നു, വാട്‌സപ്പ് ഹര്‍ത്താലില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്ര.ഉള്‍പ്പടെ 2 പേര്‍ കൂടി അറസ്റ്റില്‍
X
[caption id="attachment_180126" align="alignnone" width="560"] Representational image[/caption]

പരപ്പനങ്ങാടി:  കശ്മീരില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാട്‌സപ്പിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ പേരിലുള്ള അറസ്റ്റ് മലപ്പുറത്ത് ഇന്നും തുടര്‍ന്നു. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ടുപേരാണ് ഇന്ന് അറസ്റ്റിലായത്. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയും ബിപി അങ്ങാടി സ്വദേശിയുമായ ഷറഫുദ്ദീന്‍, പയ്യനങ്ങാടി സ്വദേശി അസ്‌ക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസിന്റെ പേരില്‍ ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.
മഹാരാജാസ് അക്രമ സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് രാജ് നടപ്പിലാക്കാനുള്ള ഊര്‍ജിത ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ജില്ലയില്‍ നടക്കുന്നത്്.
കഴിഞ്ഞ 2 ദിവസങ്ങളിലായി ജില്ലയിലെ തിരൂരങ്ങാടി, മലപ്പുറം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ , തിരൂര്‍, പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ പൂര്‍ണ്ണമായും മറ്റിടങ്ങളില്‍ ഭാഗികമായുമാണ് പോലീസ് വേട്ടക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മലപ്പുറത്ത് എസ്ഡിപിഐ ജില്ല വൈസ് പ്രസിഡന്റും അഭിഭാഷകനുമായ സാദിഖ് നടുത്തൊടിയുടെ വസതിയില്‍ രാത്രി 3.30നാണ് മലപ്പുറം സിഐയുടെ നേതൃത്വത്തില്‍ 20 ഓളം പോലീസ് കാര്‍ വന്ന് റെയ്ഡ്് നടത്തിയത്. ഇദ്ദേഹത്തിന്റ സഹോദരന്റ വീട്ടിലും അര്‍ധരാത്രി പോലീസ് പരിശോധന നടത്തി. തിരൂരങ്ങാടിയില്‍ മുന്‍സിപ്പല്‍ പ്രസി.ജലീല്‍ ചെമ്മാടിന്റ വീട്ടില്‍ 2 ദിവസവും പുലര്‍ച്ചയാണ് തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. 2 തവണ പരിശോധനക്കെത്തിയ പോലിസ് ഉദ്യേഗസ്ഥരോട് ചെയ്യുന്ന പീഡനങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഭരണകക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേറെ മാര്‍ഗമില്ലന്നാണ് സിഐ പറഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ തുടര്‍ അന്യേഷണമാണ് നടക്കുന്നതെന്ന് പോലിസ് പരിശോധനയെ ന്യായികരിക്കുമ്പോള്‍ ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ് ആണന്ന് കണ്ടത്തിയതല്ലേ പിന്നെ എന്തിന് തങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന ചോദ്യത്തിന് മുന്നില്‍ പോലീസ് ഉത്തരം നല്‍കാതെ പതറുകയാണ്.
തിരൂരങ്ങാടി, താഴെ ചിന്നക്കല്‍, കളിയാട്ടമുക്ക്, വെളിമുക്ക്, ചുഴലി ഭാഗങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമാണ് മുഴുവന്‍ പ്രവര്‍ത്തകരുടേയും വീട് റൈഡ് നടത്തണമെന്നുള്ളതെന്ന് പോലീസ് പറയുന്നു. ജില്ല കമ്മിറ്റി, പഞ്ചായത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളെയടക്കമുള്ളവരുടെ വീടുകളില്‍ അര്‍ധരാത്രിയാണ് പരിശോധന. ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായ രീതിയില്‍ വേട്ടയാടാനാണ് നിര്‍ദ്ദേശമെന്ന് പോലീസ് ഉദ്യോഗസ്ഥമാര്‍ രഹസ്യമായി സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it