മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സര്‍വീസ് തുടങ്ങും: മന്ത്രി തിരുവഞ്ചൂര്‍
BY Sumeera SMR3 Jan 2016 5:13 AM GMT
Sumeera SMR3 Jan 2016 5:13 AM GMT
മലപ്പുറം: മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മലപ്പുറം കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ അഞ്ചര ലക്ഷമാണ്.
അത് ആറര ലക്ഷമെന്ന ലക്ഷ്യത്തില്‍ എത്തിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണം. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം അതോടെ ഏഴ് കോടിയോളമാവും. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതിന് ഇത് സഹായിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് കോര്പറേഷന് 1300 കോടി വായ്പയെടുക്കുന്നുണ്ട്. പിന്നീട് കെഎസ്ആര്‍ടിസിക്ക് പണത്തിനു വേണ്ടി ആരുടെ മുമ്പിലും കൈനീട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT