Flash News

മലപ്പുറത്ത് ദേശീയപാത സര്‍വേ നടപടികള്‍ക്കെതിരെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറത്ത് ദേശീയപാത സര്‍വേ നടപടികള്‍ക്കെതിരെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം
X


മലപ്പുറം :  മലപ്പുറം ഇടിമൂഴിക്കലില്‍ ദേശീയപാത സ്ഥലമെടുപ്പിനായുള്ള സര്‍വേ നടപടികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. സ്്ത്രീകളുള്‍പ്പടെ അമ്പതോളം പേര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയാണ്. എന്നാല്‍ സര്‍വേ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാതെയും തങ്ങളെ വിശ്വാസത്തിലെടുക്കാതെയുമാണ് അധികൃതര്‍ സര്‍വേ നടത്തുന്നതെന്ന്് പ്രതിഷേധക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it